KeralaLatest News

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി 16.5 കോടി സമാഹരിച്ച് സിപിഎം

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചിട്ടില്ല

തിരുവനന്തപുരം: കേരളത്തിലുണ്ടായ മഹാപ്രളയത്തെ അതിജീവിക്കാനുള്ള സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി സിപിഎം 16.5 കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിച്ചതായി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ 16,43,73,940 രൂപ ലഭിച്ചുവെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

Also Read: കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച 500കോടി ഇടക്കാലാശ്വാസം മാത്രം

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചിട്ടില്ല.

ജില്ല തിരിച്ച പണം ലഭിച്ച കണക്ക്

1. കാസര്‍കോഡ്‌ – 1,25,19,688
2. കണ്ണൂര്‍ – 6,39,69,320
3. വയനാട്‌ – 10,00,000
4. കോഴിക്കോട്‌ – 1,26,00,000
5. മലപ്പുറം – 1,20,00,000
6. പാലക്കാട്‌ – 1,37,44,397
7. തൃശ്ശൂര്‍ – 65,00,000
8. കോട്ടയം – 44,00,000
9. കൊല്ലം – 1,51,00,000
10. തിരുവനന്തപുരം – 2,25,40,535
ആകെ – 16,43,73,940

shortlink

Related Articles

Post Your Comments

Related Articles


Back to top button