കൊച്ചി : പ്രവാസികള്‍ക്കും വിമാനയാത്രക്കാര്‍ക്കും ഒരു പോലെ ആശ്വാസവാര്‍ത്തയുമായി നെടുമ്പാശ്ശേരി വിമാനത്താവളം. ഈ മാസം 26നു തന്നെ വിമാനത്താവളം തുറക്കുമെന്നാണ് വിവരം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം മുന്‍പ്രഖ്യാപിച്ച പ്രകാരം 26 നു തന്നെ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു സിയാല്‍ അധികൃതര്‍ അറിയിച്ചു. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിക്കഴിഞ്ഞു. ടെര്‍മിനല്‍ ശുചീകരണ ജോലികളാണു പുരോഗമിക്കുന്നത്. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും.
read also : വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ ചെയ്യേണ്ടത്
പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി റണ്‍വേയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ചു പരിശോധിക്കും. വിമാനത്താവളത്തിന്റെ അതിവിശാലമായ ചുറ്റുമതില്‍ തകര്‍ന്നതു പുനര്‍നിര്‍മിക്കുകയാണു മറ്റൊരു വെല്ലുവിളി. ഏകദേശം 2600 മീറ്റര്‍ മതിലാണു പ്രളയത്തില്‍ തകര്‍ന്നത്. പുനര്‍നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായും സിയാല്‍ അറിയിച്ചു.
Post Your Comments