Latest NewsKerala

പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

മകള്‍ രണ്ടര വയസുകാരി അനവദ്യയാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്

ചെങ്ങന്നൂര്‍: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ രണ്ടര വയസുകാരി അനവദ്യയാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

ദുരിതാശ്വാസക്യാംപില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അനവദ്യയ്ക്ക് പനി പിടിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ വിറയല്‍ ആരംഭിക്കുകയും സംസാരശേഷി നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനവദ്യയെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Also Read : പ്രളയ ദുരന്തം : കൊച്ചി വിമാനത്താവളത്തിനു നഷ്ടം 1000 കോടി

കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വിദഗ്ദ്ധ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനപുരം കിംസില്‍ പ്രവേശിപ്പിച്ചത്. തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന അനവദ്യ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button