ന്യൂഡല്‍ഹി: മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകള്‍ വർഷത്തിൽ രണ്ടു തവണ നടത്താനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള മന്ത്രാലയത്തിന്റെ നിലപാട് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നത് പരിഗണിച്ചാണ് പുതിയ നിലപാട്. 2019 നീറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. മേയ് അഞ്ചിനാണു പരീക്ഷ.
Also Read: കേരളത്തിന് ആശ്വാസമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ സേവനം
Post Your Comments