Latest NewsTechnology

ബിഎസ്എൻഎൽ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ പ്ലാനുകൾ അറിയാതെ പോകരുത്

ബിഎസ്എൻഎൽ വരിക്കാരുടെ ശ്രദ്ധയ്ക്ക് 100 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

19 രൂപ പ്ലാന്‍

ബിഎസ്‌എന്‍എല്‍ ടൂ ബിഎസ്‌എന്‍എല്ലിലേക്ക് 15 പൈസയും,മറ്റു നെറ്റ് വര്‍ക്കിലേക്ക് 35 പൈസയുമാണ് മിനിറ്റിന് ഈടാക്കുന്നത്. വാലിഡിറ്റി 54 ദിവസം. തമിഴ്‌നാട്, ചെന്നൈ സര്‍ക്കിളുകളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്(പാന്‍ ഇന്ത്യ അടിസ്ഥാനത്തിലല്ല ഈ പ്ലാന്‍).

27 രൂപ പ്ലാന്‍

അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എസ്‌എംഎസ്, 1ജിബി 2ജി/3ജി ഡേറ്റ. വാലിഡിറ്റി 7 ദിവസം. എഫ്.യു.പി ലിമിറ്റ് ഇല്ല എന്നത് പ്രധാന പ്രത്യേകത. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ല.

26 രൂപ, 47 രൂപ, 58 രൂപ പ്ലാൻ

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍. 26 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വവര്‍ക്കിലേക്കും ലഭ്യമാകും. പ്രതിദിനം 100എസ്‌എംഎസും 150എംബി ഡേറ്റയുമുണ്ട്. 47 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ മാത്രമേയൊള്ളു. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോളുകള്‍, പ്രതിദിനം 100എസ്‌എംഎസ്, 500എംബി ഡേറ്റ എന്നിവ 58 രൂപ പ്ലാനില്‍ ലഭിക്കുന്നു. 26 രൂപ പ്ലാനിന് 2 ദിവസവും, 47 രൂപ പ്ലാനിന് 11 ദിവസവും, 58 രൂപ പ്ലാനിനും 7 ദിവസവുമാണ് വാലിഡിറ്റി.

39 രൂപ, 98 രൂപ, 99 രൂപ പ്ലാനുകള്‍

39 രൂപ പ്ലാന്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ ഒഴികെ അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. 100എസ്‌എംഎസും ലഭിക്കും. ഏതു നെറ്റ്വവര്‍ക്കിലേക്കും എസ്റ്റിഡി, ലോക്കല്‍ കോളുകളാണ് 99 രൂപ പ്ലാനില്‍ ലഭിക്കുക. എന്നാൽ 98 രൂപ പ്ലാനില്‍ പ്രതിദിനം 1.5ജിബി ഡേറ്റ മാത്രമേ ലഭിക്കു മറ്റൊരു ആനുകൂല്യങ്ങളും ലഭ്യമല്ല. 39 രൂപ പ്ലാനിന് 10 ദിവസവും,98 രൂപ പ്ലാനിന് 26 ദിവസവും, 99 രൂപ പ്ലാനിന് 26 ദിസവുമാണ് വാലിഡിറ്റി.

Also read : ഓർഡർ ചെയ്‌തയാളുടെ ഭക്ഷണം കട്ടുതിന്നുന്ന ഡെലിവറി ബോയ്; വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button