തിരുവനന്തപുരം: പ്രളയം വിതച്ച് നാശത്തില്‍ നിന്നും കേരളം കരകയറിത്തുടങ്ങിയതേയുള്ളൂ. പലരും തങ്ങളുടെ വീടുകള്‍ വൃത്തിയാക്കാന്‍ ആരംഭിക്കുകയാണ്. ഈ വഅവസരത്തില്‍ വലിയൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. തങ്ങളുടെ 20 പെണ്‍കുട്ടികളും സഹായത്തിനായി കേരളത്തിലെത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സുനിത കൃഷ്ണന്‍.
Also Read : മഹാപ്രളയം: കേരളത്തിന് യു.എ.ഇ സഹായം 700 കോടി രൂപ
മഹാപ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ വീടുകള്‍ക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഒരുപാട് തൊഴില്‍ മേഖലയിലുള്ളവര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സൗജന്യ സേവനമായാണ് എല്ലാവരും എത്തുന്നത്. വെല്‍ഡര്‍ ജോലിക്കും കാര്‍പെന്റര്‍ ജോലിക്കുമാണ് തങ്ങള്‍ തയ്യാറായിരിക്കുന്നത്.
അതിനായി പരിശീലനം നേടിയ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. 2009ല്‍ മെഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്കത്തിലും ഈ 20 പെണ്‍കുട്ടികള്‍ 3000 കുടുംബങ്ങളെ സഹായിച്ചിരുന്നുവെന്നും സുനിത ട്വിറ്ററില്‍ കുറിച്ചു. ‘പ്രജ്വല’ എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍.
20 of our girls trained as welders and carpenters have volunteered to go to Kerala to assist families in repairing their houses, the same girls had stayed for a month in Mahboobnagar during the 2009 floods and helped 3000 families.
— sunitha krishnan (@sunita_krishnan) August 21, 2018
Post Your Comments