തിരുവനന്തപുരം• പ്രളയ ദുരന്തം നേരിടുന്നതിന് യു.എ.ഇയില്‍നിന്ന് 700 കോടി രൂപ സഹായമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യു.എ.ഇ.യുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യു.എ.ഇ. പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്‍റെ നന്ദി അറിയിക്കുന്നു. ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എം.എ. യൂസുഫലിയെയാണ് ആദ്യം ഇക്കാര്യം യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്.
മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments