Latest NewsKerala

വീഡിയോ: മന്ത്രി കെ.രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം•കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ദുരിദാശ്വാസത്തിന് നേതൃത്വം നൽകേണ്ട മന്ത്രി ജർമ്മനിയിൽ പോയതിൽ പ്രധിഷേധിച്ച് മന്ത്രി കെ. രാജുവിനെതിരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം .ജില്ലാ പ്രസിഡന്റ് അനുരാജ് ,ചന്ദ്രകിരൺ, അഭിലാഷ്, രഞ്ജിത്ത് ചന്ദ്രൻ ,മൻജിത്ത്, രാമേശ്വാരം ഹരി, ശ്രീലാൽ, കരമന പ്രവീൺ തുടങ്ങിയവരുടെ നേതൃത്വാത്തിലാണ് പ്രതിഷേധം നടന്നത്.

വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി എത്തിയത്. ജര്‍മ്മനിയിലേക്ക് പോകുന്ന സമയം മഴ ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണ് യാത്രയെന്നും വിദേശ യാത്രയുടെ വിവരം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും രാജു പറഞ്ഞു. രാജി വെക്കേണ്ട സാഹചര്യമില്ല. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങള്‍ തന്നെയാണ് അവിടെയുള്ളതെന്നും അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ജര്‍മ്മനിയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയുടെ ചുമതലയാണ് തനിക്കുണ്ടായിരുന്നതെന്ന് സമ്മതിച്ച മന്ത്രി വിദേശ യാത്ര തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button