KeralaLatest NewsGulf

50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി

അബുദാബി•പ്രളയ ദുരിതം നേരിടുന്ന കേരളത്തിന്‌ 50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി ഡോ.ഷംസീര്‍ വയലില്‍. മഹാപ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആവിഷ്കരിക്കുമെന്ന് സി.എം.ഡി ഷംസീര്‍ വയലില്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, ഭാവന നിര്‍മ്മാണം എന്നീ മേഖലയിലെ വിദ്ധരുടെയും പ്രാദേശിക അധികാരികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുക.

ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടര്‍ന്നും ലഭ്യമാക്കുമെന്നും, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button