CricketLatest NewsSports

മൂന്നാം ടെസ്റ്റിൽ കോഹ്‌ലിയുടെ സെഞ്ചുറിയിൽ കൂറ്റൻ റൺസുമായി ഇന്ത്യ : ഇംഗ്ലണ്ടിന് ഇനി ജയിക്കുക ശ്രമകരം

നോ​ട്ടിം​ഗ്ഹാം: മൂന്നാം ടെസ്റ്റിൽ കോഹ്‌ലിയുടെ സെഞ്ചുറിയിൽ കൂറ്റൻ റൺസുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 521 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മറികടക്കുക എന്നതു ഇംഗ്ളണ്ടിന് ഇനി ശ്രമകരം. ഒ​ന്നാം ഇ​ന്നിം​ഗ്സിൽ 168 റ​ണ്‍​സി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ 352/7 എ​ന്ന സ്കോ​റി​ൽ ആകെ 520 റൺസിനായിരുന്നു ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തത്.

TEST MATCH

വി​രാ​ട് കോ​ഹ്ലി(103)​യുടെ സെ​ഞ്ചു​റി​യും ചേ​തേ​ശ്വ​ർ പു​ജാ​ര(72), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(52) എ​ന്നി​വരുടെ മികച്ച ബാറ്റിംഗ് ഇന്ത്യക്ക് മികച്ച സ്കോർ നേടികൊടുത്തു. ഇംഗ്ളണ്ടിനായി ആദില്‍ റഷീദ് മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി. ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ ഈ കൂറ്റൻ സ്കോർ ഇംഗ്ലണ്ട് മറികടക്കുമോ ന്നു കാത്തിരുന്നു കാണാം. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 329 റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ട് 161 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.

MATCH

Also read161 റൺസിന് പുറത്ത്; ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ച് ഹർദിക് പാണ്ഡ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button