നോട്ടിംഗ്ഹാം: മൂന്നാം ടെസ്റ്റിൽ കോഹ്‌ലിയുടെ സെഞ്ചുറിയിൽ കൂറ്റൻ റൺസുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 521 റണ്‍സ് വിജയലക്ഷ്യം മറികടക്കുക എന്നതു ഇംഗ്ളണ്ടിന് ഇനി ശ്രമകരം. ഒന്നാം ഇന്നിംഗ്സിൽ 168 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 352/7 എന്ന സ്കോറിൽ ആകെ 520 റൺസിനായിരുന്നു ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
വിരാട് കോഹ്ലി(103)യുടെ സെഞ്ചുറിയും ചേതേശ്വർ പുജാര(72), ഹാർദിക് പാണ്ഡ്യ(52) എന്നിവരുടെ മികച്ച ബാറ്റിംഗ് ഇന്ത്യക്ക് മികച്ച സ്കോർ നേടികൊടുത്തു. ഇംഗ്ളണ്ടിനായി ആദില്‍ റഷീദ് മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി. ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ ഈ കൂറ്റൻ സ്കോർ ഇംഗ്ലണ്ട് മറികടക്കുമോ ന്നു കാത്തിരുന്നു കാണാം. ആദ്യ ഇന്നിംഗ്സിൽ 329 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്തായിരുന്നു.
Also read : 161 റൺസിന് പുറത്ത്; ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ച് ഹർദിക് പാണ്ഡ്യ
Post Your Comments