പ്രളയക്കെടുതയിൽപ്പെട്ട വാഹന ഉടമകൾക്ക് സഹായവുമായി നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസാണ് കമ്പനികൾ വാഗ്ദാനം ചെയുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സേവനമൊരുക്കാന്‍ എല്ലാ ഷോറൂമുകളെയും സജ്ജമാക്കിയതായും കമ്ബനിയിലെ ജീവനക്കാര്‍ തന്നെ കേടായ വാഹനങ്ങള്‍ സര്‍വീസ് സെന്ററുകളില്‍ എത്തിക്കുമെന്നും ഈ സേവനങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും കമ്ബനി അറിയിച്ചു. നേരത്തെ മെഴ്സിഡസ് ബെന്‍സ്, ടാറ്റാ മോട്ടോഴ്സ്, ഫോക്സ്വാഗണ്, ബി എം ഡബ്ല്യു തുടങ്ങിയ കമ്ബനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.
Also read : പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് നൽകാൻ ശ്രമം
Post Your Comments