Latest NewsGulf

പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് നൽകാൻ ശ്രമം

യുഎഇയിലെ സംഘടനാ ഭാരവാഹികളുമായി എംബസിയില്‍ നടത്തിയ

അബുദാബി : പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനാപതി നവ്ദീപ് സിങ് സൂരി. അവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങള്‍ പ്രളയത്തില്‍ കുടുങ്ങിയ കാര്യം യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സ്ഥാനാപതി ഉറപ്പുനല്‍കി.

യുഎഇയിലെ സംഘടനാ ഭാരവാഹികളുമായി എംബസിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ എത്ര വിദ്യാര്‍ഥികള്‍ നാട്ടില്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎഇ കെഎംസിസി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനാണ് വിഷയം സ്ഥാനപതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

Read also:ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇയില്‍ നിന്നു സാമ്പത്തിക സഹായം ചെയ്യാനുദ്ദേശിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ യുഎഇ പ്രഖ്യാപിച്ച റിലീഫ് പദ്ധതികളിലേക്കോ ആണ് തുക നല്‍കേണ്ടതെന്നും നവ്ദീപ് സിങ് സൂരി പറഞ്ഞു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട്, വീസ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ കാര്യത്തിലും എംബസി ഇടപെടുമെന്ന് സൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button