കൊച്ചി : പ്രളയത്തെ തുടർന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന് നഷ്ടം 1000 കോടി. വിമാനങ്ങള്‍ ഇറങ്ങാതെ വന്നതുമൂലമുണ്ടായ നഷ്ടങ്ങള്‍ കൂടാതെയാണ് ഈ നഷ്ടം നേരിട്ടതെന്നു അധികൃതര്‍ അറിയിച്ചു. വിമാനത്താവളം 26-ന് തുറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ജോലികള്‍ നടന്നുവരുന്നു. ഇതിനായി 500 താത്കാലിക തൊഴിലാളികളെയും യന്ത്രസാമഗ്രികളും നിയോഗിച്ചിട്ടുണ്ട്. റണ്‍വേയിലെ ചെളി കഴുകിക്കളയുക എന്നതാണ് ഇതിൽ പ്രധാനമെന്നും വെള്ളം കയറിയ ടെര്‍മിനുകളിലെ യന്ത്രങ്ങളും വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Also read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വെ
Post Your Comments