
തൃശൂര്‍ : തൃശൂര്‍ ആറാട്ടുപുഴയ്ക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. ഇതേത്തുടര്‍ന്ന് എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. ബണ്ട് തകരാന്‍ ഇടയുള്ളത് മനസ്സിലാക്കി ഗ്രാമവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പ്രദേശത്തുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നേരത്തെ ആറാട്ടുപുഴ ബണ്ട് തകര്‍ന്നിരുന്നു. മുൻകരുതലെടുത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
ALSO READ: രക്ഷപെടാൻ തയ്യാറാകാത്തവരെ പോലീസുകാരുടെ സഹായത്തോടെ പുറത്തെത്തിക്കും
Post Your Comments