കൊച്ചി : പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രം അനുവദിച്ചു. 100 മെട്രിക‌് ടണ്‍ പയര്‍ വര്‍ഗങ്ങളും 60 ടണ്‍ മരുന്നും 12,000 കിലോലിറ്റര്‍ മണ്ണെണ്ണയും തിങ്കളാഴ്ച എത്തിക്കും. 14,00,000 ലിറ്റര്‍ വെള്ളവുമായി പ്രത്യേക ട്രെയിനും 8,00,000 ലിറ്റര്‍ വെള്ളവുമായി നാവികസേനാകപ്പലും തിങ്കളാഴ്ച എത്തും.
Read also:കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമം ഇങ്ങനെ
ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള ചികിത്സാസഹായം നല്‍കാന്‍ ആറ് വൈദ്യസഹായസംഘങ്ങള്‍ തയ്യാറായി. തിങ്കളാഴ്ച വൈകിട്ടോടെ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകും. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും കൊല്‍ക്കത്തയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടാകും. ദുരിതാശ്വാസസാമഗ്രികള്‍ സൗജന്യമായിഎത്തിക്കാമെന്ന് എയര്‍ഇന്ത്യ സമ്മതിച്ചു.
Post Your Comments