KeralaLatest NewsNews

തങ്ങളുടെ വലിയ മനസിന്റെ വലിപ്പം വീണ്ടും തെളിയിച്ച് സിഖ് സഹോദരന്മാർ ; കേരളത്തിന് വേണ്ടി ഒരുക്കുന്നത് ആയിരം പേർക്കുള്ള ഭക്ഷണം

പ്രളയക്കെടുതിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വേണ്ടി രാജ്യം ഒട്ടാകെ ഒറ്റകെട്ടായി നിൽക്കുകയാണ്. ഈ സമയത്താണ് കേരളത്തിലെത്തിയ കുറച്ച സിഖ് സഹോദരന്മാരുടെ പ്രവർത്തനം ശ്രദ്ധയാകർഷിക്കുന്നത് .യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖല്‍സ എയിഡ് ഇന്റര്‍നാഷണല്‍ എന്ന സിഖ് സംഘടനയുടെ വോളന്റീയർമാർ ആണ് കേരളത്തിലെ ജനങ്ങൾക്ക് സൗജന്യ ഭക്ഷണവുമായി കൊച്ചിയിലെത്തിയത്.

വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ സംഘം സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. ഇവർ തേവരയിലെ മൂവായിരത്തോളം ആൾക്കാർക്ക് ഭക്ഷണം ഉണ്ടാക്കി നൽകുകയാണ്. ”ഞങ്ങളുടെ ടീം പെരുമ്പളളി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂവായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ആ ക്യാംപ് ഞങ്ങള്‍ ഏറ്റെടുത്തു. കൂടുതല്‍ വോളന്റിയര്‍മാര്‍ ഉടനെയെത്തും”, അമര്‍പ്രീത് സിങ് പറഞ്ഞു.

ഖൽസ ടീമിന്റെ ആദ്യ ഭാഗമായി കൊച്ചിയിലെത്തിയത് ലുധിയാനയില്‍ നിന്നുളള ജന്‍പീത് സിങ്ങും ഡല്‍ഹിയില്‍ നിന്നുളള ഇന്ദ്രജിത് സിങ്ങും ഖാനയില്‍ നിന്നുളള ജസ്ബീര്‍ സിങ്ങും ജലന്ധറില്‍ നിന്നുളള നവ്പാലല്‍ സിങ് എന്നിവരാണ്.

സാനിറ്ററി പാഡുകള്‍, കൊതുക് വലകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കൾ പഞ്ചാബിൽ നിന്നും എത്തിക്കും എന്ന് ഇവർ പറയുന്നു.

”നിര്‍ഭാഗ്യമുളളവരോട് ചേര്‍ന്ന് പങ്കിടുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും” എന്ന വചനത്തെ അതുപോലെ പിന്തുടരുന്ന ഒന്നാണ് ഈ അടുക്കള. ഗുരു നാനാക്കിന്റെ വചനം ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button