Latest NewsCinemaNews

രക്ഷാപ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ എല്ലാരും ഒന്നിച്ചു നിൽക്കണം എന്ന് പൃഥ്വിരാജ്

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ആദ്യം മുതൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് പൃഥ്വിരാജ്.

കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ നിന്നും കരകയറുകയാണ്. എല്ലാ മേഖലയിലും ഉള്ളവർ കേരളത്തിന് വേണ്ടി കൈകോർത്തിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആദ്യം മുതൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആവശ്യം ഉള്ള സാധനങ്ങൾക്ക് വേണ്ടി പ്രിത്വി പോസ്റ്റുകൾ ഇടാറുണ്ടായിരുന്നു.

ഒരു ആവശ്യം വരുമ്പോൾ ഒത്തു നിന്ന് ഭരണകൂടത്തിന്റെ രക്ഷാപ്രവൃത്തികൾക്ക്‌ ശക്തി പകരാം. എന്ന് പ്രിത്വി ഫേസ്ബുക്കിൽ കുറിച്ചു.

പ്രിത്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങൾക്ക്‌ തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ പോയിന്റും കണ്ടെത്താൻ www.keralaflood.org എന്ന സൈറ്റ്‌ സഹായിക്കും.

കേരളത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പും കേരളത്തിനകത്തും പുറത്തുമുള്ള കളക്ഷൻ പോയിന്റും ലൊക്കേഷനും ഫോൺ നമ്പറും ഈ സൈറ്റിൽ ലഭ്യമാണ്‌. വസ്ത്രങൾ, ഭക്ഷണസാധങ്ങൾ തുടങ്ങിയവ ഈ സ്ഥലങ്ങളിൽ ആവശ്യം മനസ്സിലാക്കി ഏൽപിക്കാം. ആവശ്യം ഇല്ലാത്ത സാധനങ്ങൾ തെറ്റായ സ്ഥലത്തേക്ക്‌ പോകാതിരിക്കാൻ ഈ സൈറ്റ്‌ ഉപകരിക്കും. നമ്മുടെ വൊളന്റിയർമാർ ഇതിന്റെ പിന്നിൽ സജീവമായി ഉണ്ട്‌.
ഒരു ആവശ്യം വരുമ്പോൾ ഒത്ത്‌ നിന്ന് ഭരണകൂടത്തിന്റെ രക്ഷാപ്രവൃത്തികൾക്ക്‌ ശക്തി പകരാം.

shortlink

Related Articles

Post Your Comments


Back to top button