ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയ ദുരന്തനിവാരണത്തിന്റെ ചുമതല സൈന്യത്തിനെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ സേന തലവന്‍. സ്ഥിതിഗതികള്‍ നാളെയോട് കൂടി നിയന്ത്രണത്തിലാവുമെന്ന് കരുതുന്നതെന്നും ദേശീയ ദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നുണ്ട്. . ക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പറയുന്നത് ദുരന്തത്തിന്റെ വ്യാപ്തി മൂലമുള്ള വൈകാരിക പ്രതികരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ സേനയുടെ അമ്പത്തിയാറ് സംഘത്തെ കേരളത്തിലേക്ക് പറഞ്ഞയച്ചിട്ടുണ്ടെന്നും കൂടുതല്‍ പേരെ അയക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments