മെല്‍ബണ്‍: ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്സണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. തന്റെ ശരീരത്തിന് ഇനിയും ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമതയുണ്ടെന്ന് തോന്നുന്നില്ലെന്നും അതിനാൽ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് മിച്ചൽ ജോൺസൻ പറഞ്ഞു.
Also Read: ഏഷ്യൻ ഗെയിംസ്; കബഡിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
മുപ്പത്തിയാറുകാരനായ ജോൺസൻ 2007ലാണ് ആസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 73 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 313 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 153 മത്സരങ്ങളില്‍ നിന്ന് 239 വിക്കറ്റും ട്വന്റി ട്വന്റിയില്‍ 30 കളികളില്‍ നിന്ന് 38 വിക്കറ്റും താരം നേടിയിട്ടുണ്ട്.
Post Your Comments