
പണക്കാരനാവുക എന്നത് എല്ലാ മനുഷ്യരുടേയും ആഗ്രഹമാണ്.പലരുടേയും വിശ്വാസമനുസരിച്ച് വീട്ടില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടു വരുന്നത് വീട്ടിലുള്ള ചില വസ്തുക്കള്‍ തന്നെയാണ്.പലപ്പോഴും ഉപയോഗശൂന്യമായ പല വസ്തുക്കളുമാണ് നമ്മുടെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്.
ഇവ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ ഐശ്വര്യവും സമ്പത്തും വരും എന്ന കാര്യത്തില്‍ സംശയമില്ല.
വീട്ടില്‍ പ്രാവിനെ വളര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക് .പ്രാവിന്റെ കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും. എന്നാല്‍ വീട്ടില്‍ ഇത്തരത്തില്‍ പ്രാവിന്റെ കൂടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദാരിദ്ര്യം കൊണ്ട് വരാന്‍ പ്രാവിന്റെ കൂട് പലപ്പോഴും കാരണമാകും.
തേനീച്ചക്കൂട് നിര്‍ഭാഗ്യം എന്നതിലുപരി അപകടകരവുമാണ് എന്നതാണ് സത്യം. ഇത് നിങ്ങളുടെ വീട്ടിലെ സൗഭാഗ്യത്തേയും സമ്പത്തിനേയും ആകര്‍ഷിച്ച് ഇല്ലാതാക്കുന്നു.
വീട്ടില്‍ ചിലന്തി വല വെച്ചാല്‍ ഉടന്‍ തന്നെ അത് തട്ടിക്കളയണം.കാരണം നമ്മുടെ വീട്ടിലെ ഐശ്വര്യത്തിനു മുകളിലാണ് ചിലന്തി വല വെച്ചിരിയ്ക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
പൊട്ടിയ കണ്ണാടികള്‍ ഉണ്ടെങ്കില്‍ അത് വീണ്ടും ഉപയോഗിക്കരുത് .
വിള്ളല്‍ വീണ ഭിത്തിയും ഉടന്‍ തന്നെ ശരിയാക്കുന്നതാണ് നല്ലത്. ഇത് നമ്മുടെ സാമ്പത്തിക അടിത്തറ ഇളക്കും എന്നതിന്റെ സൂചനയാണ്
.
എപ്പോഴും പൈപ്പിന്റെ ലീക്ക് നമ്മളത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇത് ഉടന്‍ തന്നെ മാറ്റുന്നതാണ് നല്ലത്. കാരണം പൈപ്പ് ചോരുന്നതിലൂടെ നമ്മുടെ സമ്പത്തും ഐശ്വര്യവുമാണ് ചോരുന്നത് എന്നതാണ് സത്യം.
പലരും വീട്ടിനകത്ത് ചെടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഉപയോഗമില്ലാതെ ഉണങ്ങിയ ഇലകള്‍ ധാരാളം വീട്ടിനകത്ത് ഉണ്ടാവും. ഇതിനെ എടുത്ത് കളയാന്‍ ശ്രമിക്കുക.
Post Your Comments