തൃശൂര്‍ : സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആശ്വാസ വാര്‍ത്ത വരുമ്പോള്‍ തൃശൂരിലെ കരുവന്നൂരിലെ എട്ടുമനയില്‍ നിന്നുയരുന്നത് ജനങ്ങളുടെ വിലാപങ്ങളാണ്. ഇവിടെ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എട്ടുമന ചിറക്കുഴി ബണ്ട് തകര്‍ന്നത്. കരുവന്നൂര്‍ പുഴയില്‍ ഇല്ലിക്കല്‍ ഡാമിനു അടുത്തായുള്ള പാലത്തിനു താഴെയാണ് എട്ടുമന ചിറക്കുഴി ബണ്ട് . 2 ദിവസം മുന്‍പ് ഭാഗികമായി തകര്‍ന്ന ബണ്ട് പുനര്‍ നിര്‍മിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു എന്നാല്‍ കഴിഞ്ഞ ദിവസം പുഴയിലെ ജലനിരപ്പ് ഉയര്‍ന്ന തോടെ ബണ്ട് പൂര്‍ണമായും തകരുകയായിരുന്നു.ഇതോടെ ആറാട്ടുപുഴ ഭാഗത്ത് പൊട്ടിയ ബണ്ടില്‍ നിന്നുള്ള വെള്ളവും എട്ടുമന ബണ്ടിലൂടെ എത്തുന്ന വെള്ളവും എട്ടുമന പ്രദേശകൂടുതല്‍ വെള്ളത്തിലാക്കുകയാണ്. നിരവധി വീടുകളാണ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. നിലവില്‍ ഇവിടുത്തെ കുടുബങ്ങള്‍ സംരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി കഴിഞ്ഞു എന്നാല്‍ കൂടുതല്‍ നാശനഷ്ടത്തിന് സാധ്യത ഉണ്ട്.
read also : പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം
കരുവന്നൂര്‍ ചെറിയപാലം ബണ്ട് റോഡ് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നിരുന്നു. .ആറാട്ടുപുഴ ക്ഷേതനടയില്‍ നിന്ന് – കരുവന്നൂര്‍ ചെറിയപാലത്തിലേക്കുള്ള ബണ്ടില്‍ രണ്ടിടങ്ങളിലാണ് വിള്ളല്‍ വീണത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ വെള്ളമൊഴുക്ക് പിന്നീട് ഭീതിതമായ നിലയിലേക്ക് വര്‍ദ്ധിച്ചിരിക്കയാണ്. കരുവന്നൂര്‍ പുഴയില്‍ നിന്ന് അതിശക്തമായ വെള്ളപാച്ചിലാണ് ഈ തകര്‍ന്ന ഭാഗത്തുകൂടി ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ഇരു കരകളിലൂടെയും ഒഴുകുന്ന കരുവന്നൂര്‍ പുഴയിലേക്ക് ബണ്ട് പൊട്ടിയ വെള്ളംകുടി എത്തുന്നതോടെ അതീവ ഗുരുതരമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ആറാട്ടുപുഴ താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂര്‍, അത്തിക്കാവ്, എട്ടുമുന, രാജ, തേവര്‍റോഡ്, മുളങ്ങ്, പള്ളം എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകള്‍ വെള്ളത്തിലാണ്.
ഈ രണ്ട് ബണ്ടുകളും എത്രയും പെട്ടെന്ന് പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഭീതിദമായ വെള്ളക്കെട്ടിട്ടും വെള്ളമൊഴുക്കിനും ശമനമുണ്ടാകില്ല.
https://www.youtube.com/watch?v=WaiOpawPgrY
Post Your Comments