Latest NewsKerala

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം

സ്ഥിതിഗതികൾ സാധാരണ രീതിയിൽ ആകുന്നത് വരെ സൈന്യം കേരളത്തിൽ തുടരുമെന്നും കേന്ദ്രം അറിയിച്ചു

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം. കേരളത്തിലേക്ക് ഭക്ഷണം മരുന്ന്, വെള്ളം എന്നിവ അടിയന്തിരമായി ഉറപ്പാക്കാൻ മന്ത്രാലയങ്ങൾക്ക് ക്യാബിനറ്റ് സെക്രട്ടറി നിർദേശം നൽകി.  ഇന്ന് വെെകുന്നേരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗമാണ് കേരളത്തിന് കൂടുതല്‍ സഹായം എത്തിക്കണമെന്ന് തീരുമാനിച്ചത്. ഭക്ഷ്യവകുപ്പ് അൻപതിനായിരം മെട്രിക് ടൺ അരിയും ഗോതമ്പും കേരളത്തിന് നൽകും. 12,000 ലിറ്റര്‍ മണ്ണെണ്ണ പെട്രോളിയം മന്ത്രാലയം നല്‍കും. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും. 100 മെട്രിക് ടൺ പയർ വർഗം നാളെയെത്തും. സ്ഥിതിഗതികൾ സാധാരണ രീതിയിൽ ആകുന്നത് വരെ സൈന്യം കേരളത്തിൽ തുടരുമെന്നും കേന്ദ്രം അറിയിച്ചു.

Also Read: കേരളത്തിന് കൈത്താങ്ങാകാന്‍ ബഹറിനും 

shortlink

Related Articles

Post Your Comments

Related Articles


Back to top button