KeralaLatest News

കേരളത്തിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് കോടികൾ

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍, സംഘടനകള്‍, മറ്റ് സംസ്ഥാനങ്ങള്‍ വഴി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ ലഭിച്ചത് 100 കോടി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍, സംഘടനകള്‍, മറ്റ് സംസ്ഥാനങ്ങള്‍ വഴി 70 കോടിയോളം രൂപയും പല സ്ഥലത്തുനിന്നും ചെക്കുകള്‍ ‍ഡ്രാഫ്റ്റുകള്‍ വഴി 30 കോടി രൂപയുമടുത്താണ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നൽകാനാവുന്നതാണ്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം നാലു ലക്ഷം രൂപ സംഭാവന നൽകി. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ഓണസദ്യ ഉപേക്ഷിച്ച വകയിൽ ലഭിച്ച തുകയും ചേർത്തുള്ള ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ വി.രതീശൻ കൈമാറി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി വ്യാപാരികളിൽനിന്നു സമാഹരിച്ച ഒരുകോടി രൂപ വിലവരുന്ന സാധനസാമഗ്രികൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

പാങ്ങോട് ശ്രീചിത്രാ നഗർ റസിഡന്റ്സ് അസോസിയേഷൻ സമാഹരിച്ച 18,000 രൂപ എഡിഎം വി.ആർ.വിനോദിനു കൈമാറി. ജില്ലയിലെ ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർ സമാഹരിച്ച മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി.

ALSO READ:പ്രളയക്കെടുതിൽ യാത്രക്കാർക്ക് ആശ്വാസ തീരുമാനവുമായി എയർഇന്ത്യ

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കരയോഗങ്ങളും വനിതാ സമാജങ്ങളും സ്വയംസഹായ സംഘങ്ങളും നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും കോട്ടയ്ക്കകം താലൂക്ക് എൻഎസ്എസ് യൂണിയൻ ആസ്ഥാനത്ത് എത്തിക്കണമെന്നു താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button