
പ്രളയ പ്രേമാരിയുടെ ദുരിത ജീവിതത്തിലാണ് ഇന്ന് കേരളീയര്‍. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഇത് പോലെ തമിഴ്നാട്ടില്‍ ഉണ്ടായ പ്രളയത്തെക്കുറിച്ചും അന്നത്തെ ഓര്‍മ്മകളെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടന് സ്വരൂപ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. .രണ്ടു വര്‍ഷം മുപ് ഉണ്ടായ പ്രളയം ഭാഗ്യം കൊണ്ട് എന്റെ വീടിനെ ബാധിച്ചില്ല. 5 ദിവസം വൈദ്യുതിനിലച്ചിരുന്നു. മൊബൈല്‍ ടവറുകളും നിശ്ചലമായിരുന്ന ആ ആര് ദിനം തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ താന്‍ ചെയ്തു കൊടുത്തു. ഒരുകാലത്തു മലയാള സിനിമയിലെ താരറാണിയായ മേനകച്ചേച്ചിയും അവരുടെ ‘അമ്മ സരോജടീച്ചറും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി 2 കിലോമീറ്ററോളം അരക്കൊപ്പം വെള്ളത്തില്‍ നടന്നു വീട്ടിലേക്കു പോയത് ഇന്നും താന്‍ ഓര്‍ക്കുന്ന ഒരു കാഴ്ചയാണ്. അവരുടെ കൂടെ ധാരാളം പേര് നടക്കുന്നുണ്ട്. ആര്‍ക്കും പരസ്പരം ശ്രദ്ധിക്കാന്‍ പോലും സമയമില്ല.എല്ലാവര്ക്കും ഒരേ ചിന്തമാത്രം. ഈ പ്രളയത്തില്‍ നിന്നും കരകയറണം.
കോടിക്കണക്കിനു പ്രതിഫലം വാങ്ങുന്ന നടനല്ല ഞാന്‍ അതുകൊണ്ട് എനിക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാലും എന്നെകൊണ്ട് കഴിയുന്ന രീതിയില്‍ ഞാന്‍ ചെയ്തു. കേരളത്തിലെ യുവാക്കളോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളെക്കൊണ്ട് കൊണ്ട് കഴിയുന്ന രീതിയില്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ഈ വിപത്തിനെ നേരിടണം. ആര്ക്കുകൊടുക്കുമ്ബോഴും വൃത്തിയുള്ള ഭക്ഷണം കൊടുക്കുക. നമ്മുടെ മനസ്സില്‍ ആരെയും വിലകുറച്ചുകാണരുതു്. രക്ഷിതാക്കള്‍ യുവാക്കളുടെ മനസ്സില്‍ സഹായമനസ്ഥിതി ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കണം. ഒരിക്കലും അവരെ തടയരുത്. എന്റെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഇത് പറഞ്ഞതിന്റെ ഉദ്ദേശം അത് മാത്രമാണ്.
Post Your Comments