ചെങ്ങന്നൂര്‍•ചെങ്ങന്നൂരില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ എത്തിയ രക്ഷാപ്രവര്‍ത്തകരുടെയും പോലീസിന്റെയും ക്ഷമയെ നശിപ്പിച്ച് ഒരു കുടുംബം. രക്ഷാപ്രവര്‍ത്തകരും പോലീസും ആവും വിധം വീട്ടില്‍ നിന്ന് മാറാന്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകുന്നില്ല. ചെങ്ങന്നൂര്‍ ടൌണ്‍ മുഴുവന്‍ വെള്ളത്തിനടിയിലായി എന്ന് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞിട്ടും വീട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീ അത് കൂട്ടാക്കുന്നില്ല. അവിടെ വെള്ളം കയറില്ല എന്നാണ് അവര്‍ പറയുന്നത്.
സ്റ്റേഷനില്‍ കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞിട്ടും ഇവര്‍ മാറാന്‍ കൂട്ടാക്കുന്നില്ല.
READ ALSO: ചെങ്ങന്നൂരില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷിക്കാനെത്തിയ സൈന്യത്തിന് നേരെയും ആക്രമണം
കഴിഞ്ഞദിവസം ഹെലിക്കോപ്റ്ററുമായി ചെന്നിട്ടും ആളുകള്‍ കയറാന്‍ തയ്യാറാകുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മത്സ്യബന്ധന ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരും സമാനമായ അനുഭവം പങ്കുവച്ചിരുന്നു. ഭക്ഷണം മാത്രം നല്കിയാല് മതി തങ്ങള്‍ ഇവിടെ തുടര്‍ന്നുകൊള്ളാം എന്നതാണ് പലരുടെയും നിലപാട്. അതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Post Your Comments