ഇന്ത്യയിൽ നിന്നും യമഹ R15 വേര്‍ഷന്‍ 2.0 മോഡൽ ബൈക്ക് പിൻവലിച്ച് യമഹ. പുത്തൻ YZF-R15 വേര്‍ഷന്‍ 3.0 അവതരിപ്പിച്ചതോടെ വേര്‍ഷന്‍ 2.0 വാങ്ങാന്‍ ആളുകള്‍ വരാതായതിനെ തുടർന്നാണ് നടപടി എന്നാണ് സൂചന. അതേസമയം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ബൈക്ക് കമ്പനി പിൻവലിച്ചിട്ടുണ്ട്.
പെര്‍ഫോര്‍മന്‍സ് ബൈക്കുകളിൽ ഇന്ത്യയിൽ വിപ്ലവം തീർത്ത മോഡലാണ് യമഹ R15. R1 മോഡലിനെ അടിസ്ഥാനപ്പെടുത്തി യമഹ കൊണ്ടുവന്ന പൂര്‍ണ്ണ ഫെയേര്‍ഡ് R15 അധികം വൈകാതെ തന്നെ നിരത്തുകളിൽ പ്രിയങ്കരനായി മാറി. ശേഷം മഹയുടെ മോട്ടോജിപി ബൈക്കുകളെ ആധാരമാക്കിയാണ് R15 വേര്‍ഷന്‍ 2.0 കമ്പനി അവതരിപ്പിച്ചത്. കൂടാതെ വാഹന ലോകത്ത് പുതുതലമുറ മോഡലുകള്‍ അവതരിക്കുമ്പോള്‍ മുന്‍തലമുറയെ പിന്‍വലിക്കാറുള്ള വാഹന ലോകത്തെ പതിവിനു വിപരീതമായി R15 വേര്‍ഷന്‍ 2.0 മോഡലിനെ തുടക്കത്തില്‍ യമഹ പിൻവലിക്കാത്തത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.
ഇപ്പോൾ അവതരിപ്പിച്ച R15 വേര്‍ഷന്‍ 3.0 -യ്‌ക്കൊപ്പം ആദ്യതലമുറ R15 -നെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഒറ്റ സീറ്റ് പതിപ്പായ R15 S മോഡലിനെയും യമഹ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.അതിനാൽ R15 വേര്‍ഷന്‍ 2.0 പിന്‍വലിക്കപ്പെടുമ്പോഴും R15 S തുടരുന്നത് ഏറെ കൗതുകമുണർത്തുന്നു. തുടക്കത്തിൽ R15 വേര്‍ഷന്‍ 3.0 -യ്ക്ക് വിപണിയിൽ തിളങ്ങാൻ കഴിയാത്തത് വേര്‍ഷന്‍ 2.0 മോഡലിന് ഏറെക്കാലം പിടിച്ച് നിൽക്കുവാൻ സഹായകമായി.
ശേഷം വേര്‍ഷന്‍ 3.0യ്ക്ക് വൻ ഡിമാൻഡാണ് വിപണിയിൽ ലഭിച്ചത്. ഇതിന്റെ ഭാഗമായി R15 നിരയില്‍ പുതിയ മോട്ടോജിപി ലിമിറ്റഡ് എഡിഷനെയും കമ്പനി അവതരിപ്പിച്ചു. യമഹ റേസിംഗ് ടീം ഉപയോഗിക്കുന്ന മോട്ടോജിപി ബൈക്കുകള്‍ക്ക് സമാനമായ മുവിസ്റ്റാര്‍, ഇനിയോസ് ബ്രാന്‍ഡ് ലോഗോകളാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്കിന്റെ പ്രധാന പ്രത്യേകത. സാധാരണ R15 വേര്‍ഷന്‍ 3.0 -യെക്കാളും 3,000 രൂപയാണ് ലിമിറ്റഡ് എഡിഷന്റെ വില.
Post Your Comments