Latest NewsKerala

വയനാട്ടിൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക്

താമരശ്ശേരി ചുരം വഴി കോഴിക്കോട്ടേക്കുള്ള റൂട്ടില്‍ നിലവില്‍ ഗതാഗത

വയനാട് : സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം. വയനാട്ടിലെ റോഡുകളിൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ചുരങ്ങള്‍ ഒന്നൊഴികെ മറ്റുള്ളവയെല്ലാം അത്യാവശ്യ യാത്രകള്‍ക്ക് ഉപയോഗിക്കാം.

താമരശ്ശേരി ചുരം വഴി കോഴിക്കോട്ടേക്കുള്ള റൂട്ടില്‍ നിലവില്‍ ഗതാഗത പ്രശ്‌നമില്ല. തലശ്ശേരി റൂട്ടില്‍ പേര്യ 37 ല്‍ റോഡ് ഇടിഞ്ഞതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയില്ല. എങ്കിലും വളരെ അത്യാവശ്യമാണെങ്കിലും കാറുകളടക്കമുള്ള വാഹനങ്ങള്‍ പോകാമെന്നാണ് വിവരം. കുറ്റിയാടി ചുരം വഴിയും നിലവില്‍ ഗതാഗതം സാധ്യമാണ്.

Read also:പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകി; കോടിയേരി

എന്നാൽ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രതയോടെ നാട്ടുകാരോട് കൃത്യമായി വഴി ചോദിച്ചശേഷം യാത്ര ചെയ്യണമെന്ന നിർദ്ദേശമുണ്ട്. വയനാട് കര്‍ണ്ണാടക റൂട്ടില്‍ പൊന്നമ്പേട്ടക്കും ശ്രീമംഗലത്തിനും ഇടയില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഭാഗിക ഗതാഗത തടസ്സമുണ്ട്. മാനന്തവാടി പനമരം റൂട്ടില്‍ വെള്ളമിറങ്ങി തുടങ്ങിയതോടെ ചെറിയ വാഹനങ്ങളടക്കം കടന്നു പോകുന്നുണ്ട്. പാല്‍ച്ചുരം പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button