Latest NewsKerala

ചെറുതോണി ഡാമിലെ ജലനിരപ്പ് കുറയുന്നു

ഇടുക്കി: ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.

Read also: ചാലക്കുടിക്ക് ആശ്വാസം; ജലനിരപ്പ് കുറയുന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.15 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൽ 6902 ഘനയടി വീതം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നുണ്ട്. 168.34 അടിയാണ് ഇടമലയാർ ജലനിരപ്പ്. സെക്കന്റിൽ 400 ഘനമീറ്റർ വെള്ളം മാത്രമാണ് ഇവിടെ നിന്നും തുറന്നുവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button