KeralaLatest News

ഓരോ രക്ഷാപ്രവര്‍ത്തകരെയും കാണുമ്പോള്‍ ബഹുമാനവും ആരാധനയും തോന്നുന്നുവെന്ന് സച്ചിൻ

മുംബൈ : പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് പിന്തുണയുമായി സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ഓരോ രക്ഷാപ്രവര്‍ത്തകരെയും കാണുമ്പോൾ ബഹുമാനവും ആരാധനയും തോന്നുന്നുവെന്നും നിങ്ങളുടെ സമര്‍പ്പണവും കരുണയും ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കാലടി ചൊവ്വരയില്‍ പള്ളയില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഇന്ത്യന്‍ എയര്‍ഫോഴ്സ് രക്ഷിക്കുന്ന വീഡിയോ ഉള്‍പ്പെടെയായിരുന്നു സച്ചിന്റെ ട്വീറ്റ്.

 കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്നു  നേരത്തെ ട്വിറ്ററിലൂടെ സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിമിഷം പ്രാര്‍ത്ഥനകളല്ല കഴിയുന്നത്ര സഹായം ചെയ്യുക വേണ്ടതെന്നും ചെറുതും വലുതുമായ സംഭവനകള്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന്‍ അറിയിച്ചു.

also readദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button