KeralaLatest News

ചെങ്ങന്നൂരിലെ അവസ്ഥ അതീവ ഗുരുതരം; ആളുകള്‍ എവിടെയൊക്കെയാണ് കുടുങ്ങിക്കിടക്കുന്നതെന്നും വ്യക്തമല്ല

ആളുകള്‍ എവിടെയൊക്കെയാണ് കുടുങ്ങിക്കിടക്കുന്നതെന്നും ആരുടെയൊക്കെ അവസ്ഥകള്‍ മോശമാണെന്നും വ്യക്തമല്ല

ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

എന്നാല്‍ ചെങ്ങന്നൂരിലെ ഇപ്പോഴത്തെ അവസ്ഥയാണ് അതീവ ഗുരുതരം. ആളുകള്‍ എവിടെയൊക്കെയാണ് കുടുങ്ങിക്കിടക്കുന്നതെന്നും ആരുടെയൊക്കെ അവസ്ഥകള്‍ മോശമാണെന്നും വ്യക്തമല്ല. പ്രളയക്കെടുതി നാശം വിതച്ച ചെങ്ങന്നൂരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് മന്ത്രി ജി.സുധാകരന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ അയക്കണമെന്ന് സുധാകരനും ആവശ്യപ്പെട്ടു. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണെന്നും സുധാകരന്‍ പറഞ്ഞു.

Also Read : പ്രളയക്കെടുതി; സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത മുഴുവനായും ദുരിതാശ്വാസനിധിയിലേക്ക്

അതേസമയം കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് നെല്ലിയാമ്ബതിയില്‍ 3500 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതല്‍ പുലയന്‍ പാറ വരെയുള്ള സ്ഥലങ്ങളിലാണ് ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും ഇവിടെ കൃത്യമായി നടക്കുന്നില്ല. പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് വഴികള്‍ അടഞ്ഞതിനാല്‍ ഇവര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button