Latest NewsKerala

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം; ചെന്നിത്തലയും എം കെ പ്രേമചന്ദ്രനും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേന്ദ്രസര്‍ക്കാറും സൈന്യവും രക്ഷാദൗത്യം ഏറ്റെടുക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധികള്‍ പോലും ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതി വിലയിരുത്താന്‍ കേരളത്തില്‍ എത്തിയ മോദിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് നിവേദനം കൈമാറിയത്.

അതെ സമയം കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.യും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. കേന്ദ്രസര്‍ക്കാറും സൈന്യവും രക്ഷാദൗത്യം ഏറ്റെടുക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധികള്‍ പോലും ആവശ്യപ്പെടുന്നു.

ആയിരക്കണക്കിന് പേരുടെ ജീവന്‍ പ്രതിന്ധിയിലാണ്. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനമോ പരിചയമോ സംസ്ഥാന സര്‍ക്കാറിനില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button