
ബൊലീവിയ: ഒരു വയസുകാരനുൾപ്പടെ മൂന്നു മക്കളെ കെട്ടിത്തൂക്കിയ ശേഷം 25കാരിയായ അമ്മ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ അമിതമായ മദ്യപാനത്തിൽ മനംനൊന്താണ് യുവതി ഈ കടുംകൈ കാട്ടിയത്. ഇതിന് മുൻപായി കുട്ടികളെക്കൊണ്ട് അച്ഛനോട് ഗുഡ്ബൈ പറയുന്ന വീഡിയോ സന്ദേശവും യുവതി ഭർത്താവിന് അയയ്ച്ചിരുന്നു.
ALSO READ: ജീവനൊടുക്കാൻ കായലില്‍ ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു
ഒന്നും നാലും ഏഴും പ്രായമുള്ള കുഞ്ഞുങ്ങളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി വിഷം കഴിക്കുകയായിരുന്നു. മൂന്നു കുട്ടികളും മരണത്തിനു കീഴടങ്ങി. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ബൊലീവിയയിൽ കൂടി വരികയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments