തിരുവനന്തപുരം: . കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ ശക്തമായ ഇടപെടൽ കൊണ്ട് പ്രളയക്കെടുതിയിൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള സമയമല്ല കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: കനത്തമഴ; രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തവർക്കെതിരെ നടപടി
രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നാഹങ്ങൾ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുമായുള്ള പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത അടക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments