തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും നേവിയും രംഗത്തുണ്ട്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് തുടങ്ങിയ മൂന്ന് ജില്ലകള്‍ ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Also Read : ചെറുതോണിയിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു
മാനന്തവാടി നഗരസഭയില്‍പ്പെട്ട പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലിലിനെ തുടര്‍ന്ന് ആറ് വീടുകള്‍ മണ്ണിനടിയില്‍പ്പെട്ട് ഒലിച്ചുപോയി. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളെ നേരത്തെ മാറ്റിയതിനാല്‍ ആര്‍ക്കും ആളപായമില്ല.
Post Your Comments