ആലപ്പുഴ: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും രക്ഷാപ്രവര്‍ത്തകര്‍ നാലുമൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പുറത്തുവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു.
കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും നേവിയും രംഗത്തുണ്ട്.
Also Read : കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 65 മത്സ്യതൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
Post Your Comments