KeralaLatest News

പ്രളയബാധിതര്‍ക്ക് ആശ്വാസം; വെള്ളപ്പൊക്കത്തില്‍ നേരിയ കുറവ്, ഭക്ഷണപ്പൊതികളുമായി എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററും പുറപ്പെട്ടു

ഭക്ഷണപൊതികളുമായി എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ പുറപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. ഇപ്പോള്‍ പ്രളയ ദുരന്ത ബാധിതര്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്തകളാമ് പുറത്തുവരുന്നത്.

വെള്ളപൊക്കത്തില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷണപൊതികളുമായി എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ പുറപ്പെട്ടു. ഡ്രൈ ഫൂട്ടസും,കുടിവെള്ളവും, മെഴുകുതിരിയും,ശര്‍ക്കരയും, ജ്യൂസും ഉള്‍പെടെ ഒന്‍പത് സാമഗികള്‍ ഉള്‍പ്പെട്ട ഭക്ഷണകിറ്റുകളാണ് ദുരന്തമേഖലയില്‍ വിതരണം ചെയ്യുക. തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യു കമ്മീഷണറേറ്റില്‍ വെച്ച് ജീവനക്കാര്‍ പാക്ക് ചെയ്ത ഭക്ഷണപൊതികള്‍ ലോറിയില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു.

Also Read : കനത്ത മഴ ; അഞ്ച് ട്രെയിനുകൾ റദ്ദാക്കി

അതേസമയം പത്തനംതിട്ടയിലെ പ്രളയത്തിന് നേരിയ ശമനം. റാന്നി മുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴ്ന്നിട്ടുണ്ട്. ആറന്മുള അടക്കമുള്ള ഇടയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രണ്ട് ദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിന് പേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. റാന്നി,കോഴഞ്ചേരി, മാരാമണ്‍ ,ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button