KeralaLatest News

തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

കൂട്ടംകൂടി നില്‍ക്കുന്നതും പൊതുയോഗങ്ങളും നിരോധിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ മുന്‍കരുതലും ശക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ പോലീസ് അധികൃതര്‍ക്കു ജില്ലാ കളക്ടര്‍ കളക്ടര്‍ ഡോ. കെ വാസുകി നിര്‍ദേശം നല്‍കി.

മഴ അവസാനിക്കുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ സഞ്ചാരം ഒഴിവാക്കാന്‍ ഡിടിപിസിക്കു നിര്‍ദേശം നല്‍കി. ക്രെയിന്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ തുടങ്ങിയവ ആവശ്യമായിവന്നാല്‍ വിന്യസിക്കാന്‍ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.

കെഎസ്ഇബിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തര റിപ്പയര്‍ സംഘങ്ങള്‍ സജ്ജമാണ്. ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതലായി തുറക്കേണ്ടിവന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.

നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടി നില്‍ക്കുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു. സാമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാന്‍ വൈദഗ്ധ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടങ്ങളിലുണ്ടാകണം. താലൂക്ക് തലത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീമിനെയും തയാറാക്കി നിര്‍ത്തണം.

Read Also : കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലര്‍ട്ട്:കൂടുതൽ കേന്ദ്രസേന എത്തുന്നു

ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കായലിലെ മത്സ്യബന്ധനവും ഒഴിവാക്കണം. ജില്ലയിലെ പൊതുയോഗങ്ങളും പൊതുജന സംഗമങ്ങളും വെള്ളിയാഴ്ച വരെ നിരോധിച്ചു. പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും പ്രളയ മേഖലയിലും മണ്ണിടിച്ചില്‍ മേഖലയിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button