International

രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുമെന്ന് ടെലികോം അതോറിറ്റിയുടെ ഭീഷണി

ഇസ്ലാമബാദ്: അശ്ലീലമായ ഉള്ളടക്കം നിരോധിച്ചില്ലെങ്കില്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയ ട്വിറ്റര്‍ നിരോധിക്കുമെന്ന് പാക്കിസ്ഥാന്‍ ടെലികോം അതോറിറ്റിയുടെ ഭീഷണി. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യം ടെലികോം അതോറിറ്റിയെ ഭീഷണപ്പെടുത്തിയത്.

മുന്‍പും ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2008ല്‍ രണ്ടു തവണയും 2010ല്‍ ഒരു തവണയും ഇവിടെ ഫേസ്ബുക്ക് നിരോധിച്ചിരുന്നു. യൂടൂബും രണ്ട് വര്‍ഷത്തോളം ഇവിടെ നിരോധിച്ചിരുന്നു.

Also Read: കൊച്ചി വി​മാ​ന​ത്താ​വ​ളം തുറക്കുന്നത് വീണ്ടും വൈകിയേക്കും

എന്നാല്‍ യൂടൂബും, ഫേസ്ബുക്കും ഗവണ്‍മെന്റ വ്യവസ്ഥകള്‍ സ്വീകരിച്ചെന്നും ട്വിറ്റര്‍ ഇതുവരെ അതിനു തയ്യാറായില്ലെന്നും പാക്കിസ്ഥാന്‍ ടെലികോം അതോറിറ്റി സെനറ്റിനെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭൂരിപക്ഷവും ഇത്തരം ഉള്ളടക്കങ്ങള്‍ നിരോധിക്കമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്, കുറച്ച് ശതമാനം മാത്രമാണ് ഇതില്‍ വിനോദം കണ്ടെത്തുന്നതെന്ന് പിടിഎ വെബ് അനാലിസിസ് ഡയറക്ടര്‍ നിസാര്‍ അഹമ്മദ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പാക്കിസ്താനെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളെക്കെതിരെ പിഴ ഏര്‍പ്പെടുത്താനും കമ്മിറ്റി ആലോചിക്കുന്നുണ്ട്.
ഇസ്ലാമബാദിലെ ഹൈക്കോടതി ട്വിറ്ററിനോട് ഇതേകുറിച്ചുള്ള അഭിപ്രായ് രേഖപ്പെടുത്താനും അല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു എന്നാല്‍ ട്വിറ്റര്‍ ഇതിനെതിരെ പ്രതികരിച്ചില്ലെന്ന് അഹമ്മദ് പറഞ്ഞു. ട്വിറ്റര്‍ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അവര്‍ക്ക് ബിസ്‌നസ്സ് നഷ്ടപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യവ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കളക്ടർ

എന്നാല്‍ ഇത്തരത്തിലുള്ള സ്വതന്ത്ര മാധ്യമങ്ങള്‍ നിരോധിക്കുന്നതിന് തങ്ങള്‍ എതിരാണെന്ന് തെഹ്രീക്ക് ഐ ഇന്‍സാഫിന്റെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ഫഹദ് ചൗദരി അറിയിച്ചു. അധിക്ഷേപകരവും കുറ്റകരമല്ലാത്തതുമായ ഉള്ളടക്കം കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഇത്തരം ഉള്ളടക്കം തിരയാന്‍ പാടില്ലെനും, വിനോദത്തിനു വേണ്ടി മാത്രമല്ല സോഷ്യല്‍ മീഡിയ ബിസിനസ്സ് ഉള്‍പ്പെടെ മറ്റ് തൊഴിലുകളിലും ഇവ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ തടയുന്നത് സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button