Festivals

ഓണപൂക്കളുടെ ശാസ്ത്രീയ നാമം അറിയാമോ?

ഓണം തൊടിയിലും പറമ്പിലും പൂക്കളുടെ ഉത്സവകാലം. മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന ഓണപൂക്കള്‍ അത്തത്തിനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഓണപൂക്കളുടെ  ശരിയായ ശാസ്ത്ര നാമങ്ങള്‍ എന്തൊക്കെയാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. എന്നാല്‍ ഇതാ ആ വ്യത്യസ്തമായ പേരുകള്‍ നമുക്ക് പരിചയപ്പെടാം.

മുല്ലപൂ -ജാസ്മിനം സമ്പാക് -ഒലിയേസിയെ
വാടാമല്ലി -ഗോംഫ്രീന ഗ്ളൊബോസ-അമരന്തേസിയെ
തെച്ചിപ്പൂ -ഇക് സോറാ കോക്സീനിയ -റൂബിയേസിയെ
കാക്കാപ്പൂ-യൂട്രികുലേറിയ റെറ്റിക്കുലേറ്റ-ലെന്‍റിബുലാറിയേസിയെ
കുമ്പളപ്പൂ-ബെനിന്‍കാസാ ഹിസ് പിഡാ-കുക്കുര്‍ബിറ്റേസിയെ
മത്തപ്പൂ-കുക്കര്‍ബിറ്റ മോസ് കേറ്റ-കുക്കുര്‍ബിറ്റേസിയെ
തുമ്പ -ല്യുകസ് ആസ്പെര -ലാമിയേസിയെ സസ്യകുടുംബം
തുളസി -ഓഅസിമം ടെനുഫോളിയം -ലാമിയേസിയെ
ചെമ്പരത്തി -ഹിബിസ്കസ് റൊസാ സിനെന്‍സിസ് -മാല്‍േവസിയെ
കൃഷ്ണകിരീടം -ക്ളീറൊഡെന്‍റം പാനിക്കുലേറ്റം-വെര്‍ബനേസിയേ
അരിപ്പൂ -ലാന്‍റാന കാമര -വെര്‍ബനേസിയേ
മുക്കുറ്റി -ബയോഫൈറ്റം റയിന്‍വാര്‍ഡി -ഓക്സാലിഡേസിയെ
കോളമ്പി പൂ -അലമാന്‍ഡാ കത്താര്‍ട്ടിക്ക -അപ്പോസയനേസിയേ
നന്ത്യാര്‍വട്ടം -ടാബര്‍ നേമൊണ്ടാന-അപ്പോസയനേസിയേ
പിച്ചകം -ജാസ്മിനം മള്‍ടിഫോറം-ഒലിയേസിയെ
പവിഴാമല്ലി -നിക് തന്തെസ് ആര്‍ബര്‍ ട്രിസ്റ്റീസ് -ഒലിയേസിയെ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button