ഓണം എന്ന് കേള്‍ക്കുമ്പോഴേ നമുക്ക് ഓര്മ വരുന്നത് മഹാബലിയെയാണ്. അദ്ദേഹത്തിന്റെ കഥകളാണ് നമ്മള് കൂടുതല്‍ കേട്ടിട്ടുള്ളതും. എന്നാല്‍ ഓണവുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ഐതീഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഓണവും ബുദ്ധനും ചേരമാനും. പലര്‍ക്കും ഇത്തരത്തില്‍ ഒരു ഐതീഹ്യമുള്ള തായും കഥയുള്ളതായും അറിയില്ല എന്നതാണ് സത്യാവസ്ഥ. ആ കഥ ഇങ്ങനെ,
സിദ്ധാര്‍ത്ഥ രാജകുമാരന് ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത്. ഇതിന് ശക്തമായ തെളിവുകളുമുണ്ടത്രേ.
മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന് ഓണാഘോഷത്തെ ചേരമാന്‍ പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ളാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗന് പറയുന്നു. എന്നാല്‍ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും പലരും ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കായി നല്കി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാര് പറയുന്നു.
Post Your Comments