Life StyleFood & CookeryHealth & Fitness

പോഷകങ്ങളുടെ കലവറയായ മുതിരയുടെ ആരോഗ്യഗുണങ്ങള്‍ ഇങ്ങനെ

ഇത്തരത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കുടവയറിനെ ഇല്ലാതാക്കുന്നു

പോഷകങ്ങളുടെ കലവറയാണ് മുതിര. പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമാണ് മുതിര. കലോറി കുറവുള്ള ഒന്നാണ് മുതിര. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും വളരെ സഹായകമാണ് മുതിര. ഒരിക്കലും നമ്മുടെ ശരീരത്തെ തടിപ്പിക്കുകയില്ല എന്നതാണ് സത്യം. ഓരോ ഭക്ഷണവും ദഹിക്കുന്നതിന് ഓരോ സമയമാണ്. ഇതില്‍ മുതിര പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത്തരത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കുടവയറിനെ ഇല്ലാതാക്കുന്നു.

ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

Also Read :  മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരില്ല : യഥാര്‍ത്ഥ വില്ലന്‍ വേറെ : കൊളസ്‌ട്രോളിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാം..

ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്ട്രോളിനെ ചെറുക്കാനും മുതിര സഹായിക്കും. തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.

സ്ത്രീകളില്‍ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.
മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button