Life Style

മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരില്ല : യഥാര്‍ത്ഥ വില്ലന്‍ വേറെ : കൊളസ്‌ട്രോളിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാം..

കൊളസ്ട്രോള്‍ എന്നത് ഒരു രോഗാവസ്ഥയായി കാണുന്നവരാണ് നമ്മള്‍ പലരും. കൊളസ്ട്രോള്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ അത് ഹൃദ്രോഗവുമായി ബന്ധപ്പെടുത്തിയേ ആള്‍ക്കാര്‍ അതിനെ കാണൂ. എന്നാല്‍ കൊളസ്ട്രോള്‍ തന്നെ രണ്ടു തരത്തിലുണ്ട് എന്ന വസ്തുത അറിയാവുന്നവര്‍ എത്ര പേരുണ്ട്? നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും നമ്മുടെ ശരീരത്തിലുണ്ട് എന്നതാണ് സത്യം. കൊളസ്ട്രോളിനെ പേടിച്ച് മുട്ടയും അതുപോലെയുള്ള മറ്റു പല പ്രോട്ടീന്‍ ആഹാരങ്ങളും ഉപേക്ഷിക്കുകയാണ് നാം ചെയ്യുന്നത്. അതേസമയം നേരിയ തോതില്‍ കൊളസ്ട്രോള്‍ ഉള്ളത് ശരീരത്തെ ആരോഗ്യകരമായി കാത്തുസൂക്ഷിക്കുന്നതില്‍ പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കരുതെന്നും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു.

അടുത്തകാലത്ത് നടത്തിയ പഠനത്തില്‍ കൊളസ്ട്രോളിനെ കുറിച്ചുള്ള ഒട്ടേറെ തെറ്റിദ്ധാരണകളാണ് ഗവേഷകര്‍ തിരുത്തിയത്. കരള്‍ ഉദ്പാദിപ്പിക്കുന്ന കൊളസ്ട്രോള്‍ ചെറിയ തോതില്‍ നമ്മുടെ ശരീരത്തിന് ആവശ്യവുമാണ്. സെല്ലുകളുടെ ഘടനകള്‍ക്കും ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ രൂപീകരണത്തിനും കൊളസ്ട്രോള്‍ അത്യാവശ്യ ഘടകമാണ്.
പ്രധാനമായും രണ്ടു തരത്തിലുള്ള കൊളസ്ട്രോളാണ് മനുഷ്യശരീരത്തിലുള്ളത്. എല്‍ഡിഎല്‍ (Low density lipoportein), എച്ച്ഡിഎല്‍ (high density lipoprotein). ഇതില്‍ എല്‍ഡിഎല്‍ ആണ് ചീത്ത കൊളസ്ട്രോള്‍. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോളും. രക്തവാഹിനിക്കുഴലുകളില്‍ അടിഞ്ഞ് ബ്ലോക്ക് സൃഷ്ടിക്കുന്നത് എല്‍ഡിഎല്‍ ആണ്. അതേസമയം ചീത്ത കൊളസ്ട്രോളിനെ ശരീരത്തില്‍ നിന്നു പുറന്തള്ളാന്‍ സഹായിക്കുന്ന ഘടകമാണ് എച്ച്ഡിഎല്‍.
നിങ്ങളുടെ കൊളസ്ട്രോള്‍ റീഡിങ് ഉയര്‍ന്നതാണെങ്കിലും ഏറെ ഭയപ്പെടാനില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉയര്‍ന്ന കൊളസ്ട്രോള്‍ നില ഉണ്ടെന്നു കരുതി അത് ഹാര്‍ട്ട് അറ്റാക്കിനു കാരണമാകുന്നില്ല. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത ഉണ്ടാകുന്നുള്ളൂ.
ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അത് നിങ്ങളുടെ കണ്ണില്‍ തന്നെ വരച്ചിട്ടുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ണിലെ കോര്‍ണിയ എന്ന ഭാഗത്ത് വെള്ളവൃത്തങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. ആര്‍ക്കസ് എന്നറിയപ്പെടുന്ന ഈ വളയം ഒരുപക്ഷേ പ്രായമാകുന്നതിന്റെ സൂചനകൂടിയാകാം. എന്നാല്‍ നാല്പതു വയസിനു മുകളിലുള്ളവരില്‍ ഈ വളയം രൂപപ്പെടുന്നുവെങ്കില്‍ ഉടന്‍ തന്നെ കൊളസ്ട്രോള്‍ പരിശോധിക്കുന്നതാണ് ഉത്തമം.
കണ്ണില്‍ ഒട്ടേറെ രക്തക്കുഴലുകള്‍ ഉള്ളതുകൊണ്ട് ഈ മേഖലയില്‍ രക്തസഞ്ചാരം കൂടുതലുമാണ്. അതുകൊണ്ടു തന്നെ കണ്ണില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ള ശാസ്ത്രം.
കൊളസ്ട്രോള്‍ നില താഴ്ന്നു പോയാലും അത് ദോഷകരമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 45 വയസു കഴിഞ്ഞ സ്ത്രീകളില്‍ കൊളസ്ട്രോള്‍ നില താഴ്ന്നാല്‍ അത് കോപത്തിന് കാരണമാകും. കൂടൂതെ ചിലരില്‍ ഇത് വിഷാദരോഗത്തിനും ഇടയായേക്കാം.
ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ടു തന്നെ കൊളസ്ട്രോള്‍ നിയന്ത്രണാതീതമാക്കാം എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ലിഫ്റ്റുകളെ ആശ്രയിക്കുന്നതിനു പകരം കോണിപ്പടികള്‍ കയറുക എന്നതുകൊളസ്ട്രോള്‍ കുറയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ്. ദിവസവും വ്യായാമത്തിന് കുറച്ചുസമയം കണ്ടെത്തിയാല്‍ കൊളസ്ട്രോളിനെ വരുതിയിലാക്കാവുന്നതേയുള്ളൂ.
കൊളസ്ട്രോളിനെ പേടിച്ച് മുട്ട കഴിക്കുന്നത് നിര്‍ത്തിയവര്‍ ഇനി ഭയക്കാതെ മുട്ട കഴിച്ചോളാനാണ് ഗവേഷകര്‍ പറയുന്നത്. ശരീരത്തിനാവശ്യമായ നല്ല കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുകയാണ് മുട്ട ചെയ്യുന്നത്. ഇവിടെ പഞ്ചസാരയാണ് പ്രധാന വില്ലന്‍. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കൂട്ടുന്നതില്‍ പഞ്ചസാരക്ക് പ്രധാനപങ്കുണ്ടെന്നാണ് പഠനത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. അന്നജം കുറഞ്ഞതും പ്രൊട്ടീന്‍ കൂടിയതുമായ ഭക്ഷണശീലമാണ് നാം പിന്തുടരേണ്ടത്. അതിന്റെ പേരില്‍ നമുക്കിഷ്ടപ്പെട്ട മുട്ടയേയും മറ്റും ഇനി മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button