KeralaLatest News

പ്രധാനമന്ത്രി കേരളത്തിലെത്തി

തിരുവനന്തപുരം•കേരളത്തിലെ പ്രളയ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വെള്ളിയാഴ്ച രാത്രി 22.50 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുമുഖം ഭാഗത്തെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവര്‍ണര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.

വെള്ളിയാഴ്ച രാത്രി രാജ് ഭവനില്‍ തങ്ങുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 7.10 ഓടെ ഹെലിക്കോപ്റ്ററില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെടും. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കും. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, റാ​ന്നി, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തുക.

തു​ട​ര്‍​ന്ന് രാ​വി​ലെ 9.25-ന് ​കൊ​ച്ചി നേ​വ​ല്‍ ബേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ള​ത്തി​നു​ള്ള ആ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ പ്ര​ള​യ​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു വ​യ്ക്കും.

കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30-ന് ​വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​ നേവല്‍ ബേസില്‍ നിന്നും മ​ട​ങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button