Latest NewsKerala

വെള്ളപ്പൊക്ക ദുരിതത്തിലായ കേരളത്തിന് റെയില്‍വേയുടെ സഹായഹസ്തം

കൊച്ചി : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ റെയില്‍വെ. ദുരന്തബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിവെള്ളവുമായി റെയില്‍വേ. ഏഴു വാഗണുകളില്‍ സിന്റ്കസ് ടാങ്കുകളില്‍ വെള്ളവുമായി ഈറോഡില്‍ പ്രത്യേക ട്രെയിന്‍ കേരളത്തിലേക്കു തിരിച്ചു. ഇതു മധുര, തിരുനെല്‍വേലി വഴി തിരുവനന്തപുരത്ത് എത്തും. പാറശാല റെയില്‍നീര്‍ പ്ലാന്റില്‍നിന്നു ഒരു ലക്ഷം മിനറല്‍ വാട്ടര്‍ കുപ്പികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കും. ഇതിന്റെ ലോഡിങ് പുരോഗമിക്കുകയാണ്. ചെന്നൈയ്ക്കടുത്തു പാലൂര്‍ പ്ലാന്റില്‍നിന്നു കുപ്പിവെള്ളത്തിന്റെ 15,000 ബോക്‌സുകളും കേരളത്തിലേക്ക് അയയ്ക്കും. ഇവ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലും കേരളത്തിലേക്കു കയറ്റി അയക്കുമെന്നു റെയില്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button