Latest NewsKerala

പ്രളയക്കെടുതി; സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത മുഴുവനായും ദുരിതാശ്വാസനിധിയിലേക്ക്

തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ഓണക്കാലത്തെ ഉത്സവബത്ത മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. വെള്ളിയാഴ്‌ച വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

Also Read: വെള്ളപ്പൊക്ക ദുരിതത്തിലായ കേരളത്തിന് റെയില്‍വേയുടെ സഹായഹസ്തം

ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു. ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത ദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുകയാണെന്നും മാത്തുക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button