KeralaLatest News

തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങുമെന്ന പ്രചാരണം; വിശദീകരണവുമായി വാട്ടര്‍ അതോറിറ്റി

ഇത്തരം വ്യാജ മെസേജുകള്‍ പ്രചരിപ്പിക്കാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളോടു സഹകരിക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു

തിരുവനന്തപുരം: അരുവിക്കര ഡാമില്‍ ചെളി നിറഞ്ഞതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയില്‍നിന്നുള്ള ജലവിതരണം പൂര്‍ണതോതില്‍ നടക്കുന്നുണ്ടെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജീനീയര്‍ അറിയിച്ചു. ഇത്തരം വ്യാജ മെസേജുകള്‍ പ്രചരിപ്പിക്കാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളോടു സഹകരിക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

Also Read: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ എം.എല്‍.എയുടെ കാർ ഒഴുകിപോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button