എറണാകുളം: എറണാകുളം കളമശ്ശേരിയിലെ വോഡാഫോണിന്റെ ഡേറ്റാസെന്ററിൽ വെള്ളം കയറിയതോടെ വോഡഫോൺ നെറ്റ്വർക്ക് പണിമുടക്കി. കഴിഞ്ഞ രണ്ടു മണിക്കൂറുകളായി കോളും ഡേറ്റാ സേവനവും ഉപയോക്താക്കൾക്ക് ലഭിക്കുന്നില്ല. നെറ്റ്വർക്ക് എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. അടിയന്തര കോളുകൾ മറ്റു നെറ്റ്വർക്കുകളിലേക്ക് സ്വിച്ച് ചെയ്തു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച നെറ്റ്വർക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
Also Read: കോട്ടയത്ത് അഞ്ച്, ഇടുക്കിയില്‍ ഒമ്പത്, പാലക്കാട് ഏഴ്; പ്രളയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു
അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി എയർടെൽ തങ്ങളുടെ കേരളത്തലെ ഉപയോക്താക്കൾക്ക് 30 രൂപ നൽകുമെന്ന് അറിയിച്ചു. എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് ഈ സേവനം ഉപയോഗിക്കാം.
Post Your Comments