Latest NewsIndia

ഉമര്‍ ഖാലിദിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് യുവാക്കള്‍ രംഗത്തെത്തി

ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് യുവാക്കള്‍. ഉമറിനെതിരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന്, യുവാക്കള്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്നത്.

ആഗസ്റ്റ് 13നാണ് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥായായ ഉമര്‍ ഖാലിദിനെ കൊല്ലാന്‍ ശ്രമിച്ചത്. വീഡിയോ അന്വേഷണ വിധേയമായി ഡല്‍ഹി പോലീസിനു കൈമാറി. യുവാക്കള്‍ക്ക് ആക്രമണം നടത്തിയവരുമായി സാമ്യമുണ്ടെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ‘ഇന്‍ക്വിലാബ് സിന്ദാബാദ്, വന്ദേമാത്രം, ഭാരത് മാതാ കി ജയ്, എന്നൊക്കെ പറഞ്ഞാണ് യുവാക്കള്‍ വീഡിയോ തുടങ്ങുന്നത്.

ഞങ്ങള്‍ സുപ്രീം കോടതിയെയും ഭരണഘടനയെയും ബഹുമാനിക്കുന്നു, എന്നാല്‍ ജെന്‍എന്‍യു സംഘത്തെപ്പോലെ ഈ ഭ്രാന്തന്മാരെ ശിക്ഷിക്കാന്‍ ഭരണഘടനയില്‍ ശരിയായ വ്യവസ്ഥ ഇല്ലൊത്തതിനാല്‍ ഞങ്ങള്‍ രോഷാകുലരാണെന്നും, ഹരിയാനയിലെ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കന്മാര്‍ ഇവരെ എങ്ങനെ ഒഴിവാക്കണമെന്ന് ഞങ്ങളെ പഠിപ്പിപ്പിച്ചിട്ടുണ്ടെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. ഇത് തങ്ങളുടെ സ്വാതന്ത്ര്യ ദിന സമ്മാനമാണെന്നും, ആഗസ്ത് 17 ന് ദേശസ്നേഹിയായ കര്‍താര്‍ സിംഗ് സരഭയുടെ ഗ്രാമത്തില്‍ ഞങ്ങള്‍ പൊലീസില്‍ കീഴടങ്ങുമെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. 1912 ല്‍ മരിച്ച സിഖ് വിപ്ലവകാരനായിരുന്നു കര്‍താര്‍ സിംഗ് സാരാഭ. ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടാലും സന്തോഷമാണെന്നും അവര്‍ പറഞ്ഞു.

ALSO READ:ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പ്

നാലു മിനിറ്റും 31 സെക്കന്റുമായിരുന്നു വീഡിയോയുടെ ദൈര്‍ഘ്യം. രാജ്യത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നും വീഡിയോയുടെ അവസാനം ഇവര്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ താമസിച്ച് രാജ്യത്തെ രണ്ടായി ഭാഗിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഖാലിദിനോട് പറയുന്നു.കേസ് പൂര്‍ണമായ നിഗമനത്തിലെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button