തിരുവനന്തപുരം: കേരളം ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത വിധം കടുത്ത പ്രളയം നേരിടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി കൈയ്യില്‍ കരുതേണ്ടത് എന്തൊക്കെ എന്ന് നോക്കാം. എല്ലാവരും കയ്യിൽ ഒരു എമർജൻസി കിറ്റ് കരുതേണ്ടത് അത്യാവശ്യമാണ്.
ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:
1. ടോര്‍ച്ച്
2.റേഡിയോ
3. 500 ml വെള്ളം
4. ORS ഒരു പാക്കറ്റ്
5. അത്യാവശ്യം വേണ്ടുന്ന മരുന്ന്
Also Read: വെള്ളത്തില്‍ വീണ് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍ : വേദനാജനകമായി ആ രംഗം
6.മുറിവിന് പുരട്ടാവുന്ന മരുന്ന്
7. ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
8.100 ഗ്രാം കപ്പലണ്ടി
9. 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
10. ചെറിയ ഒരു കത്തി
11. 10 ക്ലോറിന്‍ ടാബ്ലെറ്റ്
12.ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
13. ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
14. അത്യാവശ്യം കുറച്ച് പണം
പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
Post Your Comments